Saturday, April 02, 2011

സമര്‍പ്പണം

കുതിച്ചു പായുമീ കാലചക്രം
ഇരുളായ് വെളിച്ചമായ് താളുകള്‍ മറിക്കവേ
ഗതകാലസ്മൃതി തന്നേട്ടിലെന്നും
വിറയ്ക്കുന്ന വേദനയേകുന്നു നീ
ഹര്ഷോന്മാദം തൂവിനിന്നൊരാ
ഹൃദയമാം പാലാഴിത്തിരകളില്‍
ഒരു കൊച്ചു കാറ്റായലയിളക്കീ
കൊടുംകാറ്റായ് ഹുങ്കാരം സൃഷ്ടിച്ചു നീ
വീണ്ടുമൊരു ഡിസംബര്‍ വന്നണഞ്ഞൂ
സ്മൃതിപഥം ചലനം മറന്നു നിന്നൂ
ആശിച്ചിരുന്നില്ലോരിക്കലും നിന്നെ ഞാന്‍
എന്നിട്ടുമീ ചാരെയെന്തിനെത്തീ.....?
അധരമുദ്രണങ്ങളോരോന്നുമന്നു
തിളയ്ക്കുന്ന ലാവയായിവളിലൂടോഴുകവേ.......
അരുതെയെന്നോതുവാന്‍ മോഹിച്ചുവെങ്കിലും
വാക്കുകള്‍ മറന്നു പോയന്നു പക്ഷെ.....
പവിത്രമാം മണിവീണ മറക്കുമോ
അപശ്രുതിയെങ്കിലും തന്നാദ്യരാഗം
ഒരു ശിശിരകാലതിന്റെയോര്‍മ്മ
നഖചിത്രവും കോറിയകന്നു പോയി.....
വെറുതെയീ വേദനയിന്നും വിതുമ്പവേ ....
ഹൃദയതംബുരു മന്ത്രിച്ചു മന്ദം

ഇത് നിനക്കുള്ളതാണ്.......
എന്റെ ഹൃദയ നാരായമുനകളാലെഴുതിയ കവിതയാണ്...
ഇത് നിനക്കുള്ളതാണ്.....
എന്‍റെ പ്രണയമൂറുന്ന നെഞ്ചിനാലെഴുതിയ സ്വപ്നമാണ്....
ഇത് നിനക്കുള്ളതാണ്........

0 comments:

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.