Friday, February 04, 2011

കാണാപ്പുറങ്ങള്‍

മുഖങ്ങളുടെ കാണാപ്പുറങ്ങള്‍ വ്യക്തമാവുന്നത് വല്ലാത്ത
വേദന മനസ്സില്‍ നിറക്കാറുണ്ട്.... എന്നാല്‍ ഈ കാണാപ്പുറങ്ങള്‍
എന്താണ്..? അതെ...അതിലൂടെ സഞ്ചരിക്കാന്‍ ആരും ശ്രമിക്കാറില്ല.
പ്രത്യക്ഷമായതെന്തോ അത് മാത്രം കണ്ണുകളെ പോലെ മനസും കാണുന്നു.

ഒരു പുഞ്ചിരി നല്‍കുന്ന സന്തോഷതിലൂടെ നാം നീങ്ങുമ്പോള്‍ ആ കൃഷ്ണമണികള്‍ക്ക് പിന്നില്‍ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നുന്ടാവാം. പതിയിരിക്കുന്ന ആ കഴുകന്‍ കണ്ണുകള്‍, രക്തത്തിന്റെ ഗന്ധവും കണ്ണീരിന്റെ നനവും പരതുന്നത് എന്തെ നാം അറിയാതെ പോകുന്നു...? ഇതൊന്നും നമ്മുടെ തെറ്റല്ല... ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായ മനസിന്റെ മായികത !

അഗ്നിയില്‍ ചിറകുകള്‍ കരിയുമെന്ന് അറിഞ്ഞിട്ടും അഗ്നിയോടു ശലഭത്തിനു അഭിനിവേശമാണ്.. അഗ്നിയുടെ മാദകത്വവും ആകര്‍ഷണീയതയും അത്ര സുന്ദരമല്ലേ...? കടലിലേക്ക്‌ നോക്കൂ ....അതും നമ്മെ ക്ഷണിക്കുന്നുണ്ട്‌ അല്ലെ ? അതാണ്‌ ആ ആഴമുള്ള നീലനിറം നല്‍കുന്ന ആവേശം....

അതുപോലെ മുള്ളുകള്‍ നിറഞ്ഞ പനിനീര്‍പുഷ്പത്തിന്റെ മനോഹാരിത, ചേറിന്റെ ദുര്‍ഗന്ധത്തില്‍ നില്‍ക്കുന്ന താമരപ്പൂവിന്റെ നൈര്‍മ്മല്യം, സൌന്ദര്യമാര്‍ന്ന അഗ്നിയുടെ ചൂട്....ആഴങ്ങളിലേക്ക് ക്ഷണിക്കുന്ന സമുദ്രത്തിന്റെ മായക്കാഴ്ച......ഒക്കെ ഒരു ചുവടു പിന്നോട്ടും ആയിരം ചുവടു മുന്നോട്ടും വയ്പിക്കുന്ന കാന്തികവലയങ്ങള്‍ ആണ് .

മനുഷ്യ മനസിനെ പരീക്ഷണ വിധേയമാക്കുന്ന മായാവശ്യതകള്‍....!

നാം അതറിയുക....!!!!!       

0 comments:

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.