ഓര്‍മ്മതന്‍ കണ്ണുനീര്‍ പൂക്കളുമായി
ഫെബ്രുവരി മായുന്നു മെല്ലെ മെല്ലെ
ഇതു വിട പറയും കാലം
ബന്ധവും ബന്ധനവുമിഴമുറിയും കാലം
വിരഹത്തിന്‍ നൊമ്പരപ്പാടുമായിനി
യാത്രാമൊഴി ചൊല്ലേണ്ട നേരമെത്തി
നിറയുന്ന കണ്ണുകള്‍ പരസ്പരം ചോദിപ്പൂ
എന്നിനിക്കാണും നമ്മളെന്നുമാത്രം
ഒരിറ്റു കണ്ണീര്‍തുള്ളിയുമായി
കാത്തിരുന്ന് ഞാന്‍ നിന്നെ മാത്രം
നിന്‍റെ വേര്‍പാടെന്നെ ഭയപ്പെടുത്തുന്നു
ഇനിയൊരു തണല്‍മരമെനിക്കെത്രയന്യം
ഒരു മഞ്ഞുകാലം കൊഴിഞ്ഞു വീണു
വേനലിന്‍ യവനിക ചുരുള്‍ നിവര്‍ത്തു
ഒരിറ്റു ദാഹജലത്തിനായ് ഞാനിനി -
യണയേണ്ടതെവിടെയെന്നോതുമോ നീ.....
ആശ്വാസനിശ്വാസതിന്നന്ത്യമെന്നും
അര്‍പിച്ചിരുന്നു ഞാന്‍ നിന്നില്‍ മാത്രം
അരുതെന്ന് വായുവില്‍ ചലിക്കും കരങ്ങള്‍
അതെന്‍റെയോ നിന്‍റെയോ വിധിയുടെതോ..
കലഹ കാഹളം പരസ്പരം മുഴക്കി നാം
പാരസ്പര്യതിലതിനന്ത്യം കുറിച്ചു നാം
നിനക്കെന്നുമാശ്വാസമിനിയിവിടെയാവും
അന്തരാത്മവന്നെന്നോട് മന്ത്രിച്ചു
മോഹഭംഗത്തില്‍ സാന്ത്വനമേകിയും
വിധിതന്‍ കേളിയിലാശ്വാസമേകിയും പിന്നെ -
ശാസനയുമുപദേശ വചസുമായ് നീ
മുന്നോട്ടു നയിച്ചതുമെന്തിനായിരുന്നു ...?
സ്വാര്‍ത്ഥ മോഹമാം മുഖപടമില്ലാതെയെന്‍
ജീവിത നൌകയേറിയോരെക വ്യക്തി നീ
വിശുദ്ധി തന്‍ ചങ്ങല പൊട്ടിചെറിയാതെ
യെന്‍ സഹചാരിയായോരേക വ്യക്തി നീ
നിന്‍റെ കാലൊച്ചകളിനിയന്യമാവുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കന്ത്യം കുറിക്കുന്നു
ഇഷ്ടമനസേതുമില്ലെന്നാകിലും
ദേശാടനപക്ഷി ഞാന്‍ യാത്രയാവുന്നു
ഉപ്പുരസം തീരെ വറ്റിയോരെന്റെ
കണ്ണീരിന്‍ വ്യര്‍ഥത നീയറിയുന്നുവോ...?
ജീവിതമാകെയോരെന്കിലും പക്ഷേയുമായ്
തുടരുമീ വ്യര്‍ഥത നീയറിയുന്നുവോ..?
അനിശ്ചിതത്വത്ത്തിന്‍ കേദാരമൊന്നില്‍
ഒരു കയ്‌തിരി കാത്തിരിപ്പു ഞാന്‍
യാമീരമാമീയനന്തതയ്ക്കു മദ്ധ്യേ
ഒരു കൊച്ചു താരകം തേടുന്നു ഞാന്‍
ജീവിത പാതതന്‍ കല്ലിലും മുള്ളിലും
തേടിയലഞ്ഞൊരു മുത്തായിരുന്നു നീ
എത്രയോ കാതമകലെയെങ്കിലും നിന്‍
വചസുകള്‍ മാത്രമെന്‍ ജീവാമൃതം
നിന്നെ ഞാന്‍ പിരിയുവതെങ്ങിനെ
അതിലേറെയും മറക്കുവതെങ്ങിനെ
പരസ്പരമെഴുതിചേര്‍ത്ത വരികളിനി-
ഫെബ്രുവരി മായുന്നു മെല്ലെ മെല്ലെ
ഇതു വിട പറയും കാലം
ബന്ധവും ബന്ധനവുമിഴമുറിയും കാലം
വിരഹത്തിന്‍ നൊമ്പരപ്പാടുമായിനി
യാത്രാമൊഴി ചൊല്ലേണ്ട നേരമെത്തി
നിറയുന്ന കണ്ണുകള്‍ പരസ്പരം ചോദിപ്പൂ
എന്നിനിക്കാണും നമ്മളെന്നുമാത്രം
ഒരിറ്റു കണ്ണീര്‍തുള്ളിയുമായി
കാത്തിരുന്ന് ഞാന്‍ നിന്നെ മാത്രം
നിന്‍റെ വേര്‍പാടെന്നെ ഭയപ്പെടുത്തുന്നു
ഇനിയൊരു തണല്‍മരമെനിക്കെത്രയന്യം
ഒരു മഞ്ഞുകാലം കൊഴിഞ്ഞു വീണു
വേനലിന്‍ യവനിക ചുരുള്‍ നിവര്‍ത്തു
ഒരിറ്റു ദാഹജലത്തിനായ് ഞാനിനി -
യണയേണ്ടതെവിടെയെന്നോതുമോ നീ.....
ആശ്വാസനിശ്വാസതിന്നന്ത്യമെന്നും
അര്‍പിച്ചിരുന്നു ഞാന്‍ നിന്നില്‍ മാത്രം
അരുതെന്ന് വായുവില്‍ ചലിക്കും കരങ്ങള്‍
അതെന്‍റെയോ നിന്‍റെയോ വിധിയുടെതോ..
കലഹ കാഹളം പരസ്പരം മുഴക്കി നാം
പാരസ്പര്യതിലതിനന്ത്യം കുറിച്ചു നാം
നിനക്കെന്നുമാശ്വാസമിനിയിവിടെയാവും
അന്തരാത്മവന്നെന്നോട് മന്ത്രിച്ചു
മോഹഭംഗത്തില്‍ സാന്ത്വനമേകിയും
വിധിതന്‍ കേളിയിലാശ്വാസമേകിയും പിന്നെ -
ശാസനയുമുപദേശ വചസുമായ് നീ
മുന്നോട്ടു നയിച്ചതുമെന്തിനായിരുന്നു ...?
സ്വാര്‍ത്ഥ മോഹമാം മുഖപടമില്ലാതെയെന്‍
ജീവിത നൌകയേറിയോരെക വ്യക്തി നീ
വിശുദ്ധി തന്‍ ചങ്ങല പൊട്ടിചെറിയാതെ
യെന്‍ സഹചാരിയായോരേക വ്യക്തി നീ
നിന്‍റെ കാലൊച്ചകളിനിയന്യമാവുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കന്ത്യം കുറിക്കുന്നു
ഇഷ്ടമനസേതുമില്ലെന്നാകിലും
ദേശാടനപക്ഷി ഞാന്‍ യാത്രയാവുന്നു
ഉപ്പുരസം തീരെ വറ്റിയോരെന്റെ
കണ്ണീരിന്‍ വ്യര്‍ഥത നീയറിയുന്നുവോ...?
ജീവിതമാകെയോരെന്കിലും പക്ഷേയുമായ്
തുടരുമീ വ്യര്‍ഥത നീയറിയുന്നുവോ..?
അനിശ്ചിതത്വത്ത്തിന്‍ കേദാരമൊന്നില്‍
ഒരു കയ്‌തിരി കാത്തിരിപ്പു ഞാന്‍
യാമീരമാമീയനന്തതയ്ക്കു മദ്ധ്യേ
ഒരു കൊച്ചു താരകം തേടുന്നു ഞാന്‍
ജീവിത പാതതന്‍ കല്ലിലും മുള്ളിലും
തേടിയലഞ്ഞൊരു മുത്തായിരുന്നു നീ
എത്രയോ കാതമകലെയെങ്കിലും നിന്‍
വചസുകള്‍ മാത്രമെന്‍ ജീവാമൃതം
നിന്നെ ഞാന്‍ പിരിയുവതെങ്ങിനെ
അതിലേറെയും മറക്കുവതെങ്ങിനെ
പരസ്പരമെഴുതിചേര്‍ത്ത വരികളിനി-
യോരോര്‍മ്മക്കുറിപ്പായി ഞാനെടുത്തോട്ടെ....?
0 comments:
Post a Comment