Tuesday, May 31, 2011

നുറുങ്ങുകള്‍

പൂജ്യം
പൂജ്യം പൂജ്യമായി കാണുമ്പോള്‍
പൂജ്യത്തിനിട്ടൊരു പുഛചിരി....
പത്ത്, നൂറ്‌,.....ആയിരമെന്നെണ്ണുമ്പോള്...
പൂജ്യമോക്കെയും പൂജനീയം......

വൃത്തം
ജീവിതവൃത്തം വരച്ചു തുടങ്ങവേ....
പറയുന്നു ചിലരിതു വിഫലമെന്ന്
വിഫലമാം വൃത്തവും വൃത്തമൊക്കാന്‍
ചിത്തം കൊതിക്കും മര്‍ത്യര്‍ നമ്മള്‍.....
വളയുന്ന രേഖതന്‍ കൂടിച്ചേരല്‍......
പക്ഷെ.......നമുക്ക് ആകൃതി ചോരാത്ത
വൃത്തമാകാം........

നഷ്ട പ്രണയം
ഒരിക്കലും മറക്കില്ല ഞാന്‍
കൊഴിഞ്ഞു പോയൊരാ ഹര്ഷസൂനങ്ങളെ...
വിടരുമോ നീയിനിയോരിക്കലൂടെ
സൌഗന്ധവര്‍ഷമായെന്നില്‍ തുടരുമോ

മണ്ണ്
മണ്ണിനായ് മുറവിളി.....
പിടിച്ചടക്കാന്‍ പോര്‍വിളി....
ഒടുവിലേതു മനുജനും.......
അവനായളക്കുന്ന മണ്ണ്......
അതാറടി മാത്രം.......വെറും ആറടി മാത്രം

Thursday, May 12, 2011

ചില കലികാലചിന്തകള്‍........!!!!!!!!

ബുഷിനും ഷൂ
ചിദംബരത്തിനും ഷൂ
ഇതാണോ ACTION ഷൂ.....?
------------------------*****--------------------
ദുബായില്‍ കെട്ടിട വാടക കുറയുന്നു...
ടാക്സി ചാര്‍ജ് കൂടുന്നു.....
കുറയുന്ന തുകയും കൂടുന്ന തുകയും......
ഒരുവിഭാഗമാള്‍ക്കാര്‍ നെടുവീര്‍പ്പിട്ടു....!!!!
കൂട്ടിയും കിഴിച്ചും നീക്കിവയ്പിന്റെ ആകെത്തുക
നോക്കി ദീര്‍ഘനിശ്വാസമുതിര്‍ക്കുന്ന
പാവം മിഡില്‍ ക്ലാസ് .............!!!!!!
------------------------*****--------------------------------------------
ദൈവവും ചെകുത്താനും ഇലക്ഷന് നില്‍ക്കുന്നു....
ദൈവത്തെ നോക്കി ചെകുത്താന്‍ കളിയാക്കി ചിരിച്ചു
ദൈവം തന്റെ സ്വതസിദ്ധമായ പുഞ്ചിരി തിരിച്ചും നല്‍കി
ഇലക്ഷന്‍ കഴിഞ്ഞു.....വോട്ട് എണ്ണലും......
ദൈവവും തോറ്റു...ചെകുത്താനും തോറ്റു....
ജയിച്ചതോ.....? ഒരു മനുഷ്യന്‍....!!!! സ്വതന്ത്രന്‍...
ദൈവവും ചെകുത്താനും പരസ്പരം നോക്കി..
പിന്നെ പറഞ്ഞു...
ഹിരണ്യന്റെ നാട്ടില്‍ ഹിരണ്യായ നമ: ........
----------------*****-------------------------------------------------------
ശില്പാ ഷെട്ടി വംശീയമായി അപമാനിക്കപ്പെട്ടു.....
ഷെട്ടി കരഞ്ഞു.... ഗുഡി ചിരിച്ചു...
ഇന്ത്യ പൊട്ടിത്തെറിച്ചു.......
ഷെട്ടി ജയിച്ചു........ഗുഡി കരഞ്ഞു....
ഗുഡിക്ക് കാന്‍സര്‍ ......!!!
ഇന്ത്യ പ്രാര്‍ഥിച്ചു....... ഗുഡിക്ക് വേണ്ടി......
ഗുഡി മരിച്ചു...ഷെട്ടി കരഞ്ഞു.....
ഗുഡിയുടെ ആത്മാവ് ഇതെല്ലാം കണ്ടു ചിരിച്ചു...
പിന്നെ പറഞ്ഞു... ....
ഫൂള്‍സ്....!!!! ജയിച്ചത്‌ ഞാന്‍ തന്നെ... !!!
-------------------------*****-----------------------------------------------

അച്ഛന് തിരക്ക് ........
അമ്മയ്ക്കും തിരക്ക്.....
അമ്മയുടെ കൈയിലെ ഉരുള വാങ്ങി ഉണ്ണുന്ന
അയല്‍വക്കത്തെ കുട്ടിയെ നോക്കി അവന്‍ മുഖം വെട്ടിച്ചു........
അവന്‍ വളര്‍ന്നു....അവനും തിരക്ക്....
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, പ‌ബ്......ഈവക കൂട്ടുകാര്‍ അവനു ധാരാളം.......
പിന്നീടൊരിക്കല്‍ ഇതേ കൂട്ടുകാര്‍ അവനെ വിഴുങ്ങി.....
അച്ഛന്റെയും അമ്മയുടെയും തിരക്കൊഴിഞ്ഞു...
വാഴയിലയില്‍ ചോറുരുട്ടി അവര്‍ മകനെ വിളിച്ചു.....
വന്നതോ......ഒരു കൂട്ടം കാക്കകള്‍.....!!!!
 
Copyright (c) 2010 Laurus Cassia and Powered by Justin James.