Tuesday, May 31, 2011

നുറുങ്ങുകള്‍

പൂജ്യം
പൂജ്യം പൂജ്യമായി കാണുമ്പോള്‍
പൂജ്യത്തിനിട്ടൊരു പുഛചിരി....
പത്ത്, നൂറ്‌,.....ആയിരമെന്നെണ്ണുമ്പോള്...
പൂജ്യമോക്കെയും പൂജനീയം......

വൃത്തം
ജീവിതവൃത്തം വരച്ചു തുടങ്ങവേ....
പറയുന്നു ചിലരിതു വിഫലമെന്ന്
വിഫലമാം വൃത്തവും വൃത്തമൊക്കാന്‍
ചിത്തം കൊതിക്കും മര്‍ത്യര്‍ നമ്മള്‍.....
വളയുന്ന രേഖതന്‍ കൂടിച്ചേരല്‍......
പക്ഷെ.......നമുക്ക് ആകൃതി ചോരാത്ത
വൃത്തമാകാം........

നഷ്ട പ്രണയം
ഒരിക്കലും മറക്കില്ല ഞാന്‍
കൊഴിഞ്ഞു പോയൊരാ ഹര്ഷസൂനങ്ങളെ...
വിടരുമോ നീയിനിയോരിക്കലൂടെ
സൌഗന്ധവര്‍ഷമായെന്നില്‍ തുടരുമോ

മണ്ണ്
മണ്ണിനായ് മുറവിളി.....
പിടിച്ചടക്കാന്‍ പോര്‍വിളി....
ഒടുവിലേതു മനുജനും.......
അവനായളക്കുന്ന മണ്ണ്......
അതാറടി മാത്രം.......വെറും ആറടി മാത്രം

2 comments:

grkaviyoor said...
This comment has been removed by the author.
grkaviyoor said...

മണ്ണും പ്രണയവും വൃതവുമെല്ലാം ചേര്‍ന്ന് പുജ്യമായി പുജനീയമായി കിടക്കുന്നല്ലോ ഈ ബ്ലോഗിന്‍ മുറ്റത്തു ,പിന്നെ എനിക്കും ഉനൊരു മുറ്റം ഇത് പോല്‍ വരണേ അവിടെക്കുമോന്നു

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.